സർക്കാർ ആശുപത്രികളില്‍ തൈറോയിഡ് അടക്കമുള്ളവയുടെ ലാബ് പരിശോധന നിർത്തിവെച്ചു.

0
27

കുവൈത്ത് സിറ്റി കുവൈത്തില്‍ തൈറോയിഡ് അടക്കമുള്ളവയുടെ ലാബ് ടെസ്റ്റുകള്‍ നിർത്തിവച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ലബോറട്ടറികളിലും ആശുപത്രികളിലും  ലബോറട്ടറി കെമിക്കൽസിന്റെ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിലാണിത്. പ്രത്യേകിച്ചും തൈറോയ്ഡ് ഹോർമോൺ വിശകലനത്തിന് ഉപയോഗിക്കുന്ന കെമിക്കല്‍സ് ഇവിടങ്ങളില്‍ ലഭ്യമല്ലെന്ന് അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തൈറോയ്ഡ് ഹോർമോണ് (ടിഎസ്എച്ച്) പരിശോധന നടത്താൻ രോഗികളെ അയയ്ക്കരുതെന്ന് ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നിർദ്ദേശങ്ങൾ നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയതായി പത്രറിപ്പോർട്ടില്‍ പറയുന്നു.