കുവൈത്തിന്റെ ആദ്യ ബഹിരാ കാശ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1 വിക്ഷേപിച്ചു

0
34

കുവൈത്ത് സിറ്റി:  കുവൈത്തിന്റെ ആദ്യ ബഹിരാ കാശ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1 വിക്ഷേപിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലെ കേപ് കനാവറൽ എയർ ഫോഴ്സ് ബേസിൽനിന്ന് സ്പേസ് എക്സ് ഫാ ൽക്കൺ- 9 റോക്കറ്റാണ് ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഉയർന്നത്. കുവൈത്ത് സമയം വൈകീട്ട് 5.55 നായിരുന്നു വിക്ഷേപണം . പൂർണമായും കുവൈത്തിൽ നിർമിക്കപ്പെട്ട  കുവൈത്ത് സാറ്റ്-1ന് 3,16,000 ദിനാർ ആണ് നിർമ്മാണ ചെലവ്.

ഉപഗ്രഗ്രത്തിന്റെ വിജയകരമായി വിക്ഷേപണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ്, ഉപ അമീർ ഷെയ്ഖ് മിഷ്’അൽ അഹമ്മദ് അൽ സബാഹ്, പ്രധാന മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹ് എന്നിവർ അഭിനന്ദിച്ചു.

വിക്ഷേപണ കഴിഞ്ഞ് നാല് മണിക്കൂറും രണ്ട് മിനിറ്റും കൊണ്ട് ഈ ഉപഗ്രഹത്തിന് ആദ്യ സന്ദേശം അയയ്ക്കാൻ കഴിയും. കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റേഷനിൽ ആണ് ഇത് ലഭിക്കുക എന്ന് കുവൈറ്റ് സാറ്റ്-1 മിഷന്റെ നാഷണൽ പ്രോജക്ടിന്റെ ഓപ്പറേറ്റർ ഡയറക്ടർ ഡോ. അഹമ്മദ് അൽ-കന്ദരി പറഞ്ഞു.

ഭ്രമണപഥത്തിൽ എത്തിയ ശേഷം ഉപഗ്രഹം റോക്കറ്റ് വാഹിനിയിൽ നിന്ന് വേർപെടുകയും, സൗരോർജ ബാറ്ററികൾ അടങ്ങിയ ചിറകുകൾ വിടർത്തി സ്വയം പ്രവർത്തിക്കുകയും ചെയ്യും.

ഉപഗ്രഹത്തിലെ ഹൈ ഡെഫനിഷൻ കാമറ ഉപയോഗിച്ച് രാജ്യത്തിന്റെ ഭൂമി ശാസ്ത്ര പരമായ പ്രധാന വിവരങ്ങ ളും ചിത്രങ്ങളും പകർത്തും.നാലുവർഷത്തെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് പദ്ധതി പൂർത്തിയാക്കിയത് എന്നും ഡോ. അഹ്മദ് അൽ കന്ദറി വ്യക്തമാക്കി.