കുവൈത്തിലെ എണ്ണ വ്യവസായ മേഖലയിൽ പ്രമുഖരായ എൻ ബിടിസി കമ്പനി എല്ലാവർഷവും കുവൈത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന വിന്റർ കാർണിവൽ ഇന്ന് നാട്ടിലെ ഉത്സവങ്ങളെ ഓർമ്മിപ്പിക്കും വിധം ജനനിബിടമായി നടന്നുവരികയാണ്’ എൻബിടിസി തൊഴിലാളികളും നാട്ടുകാരും കുടുംബസമേതം ഉല്ലസിച്ചുകൊണ്ടുള്ള ഈ മേള രാത്രി 11 മണി വരെ തുടരും. ഇരുപതോളം ഭക്ഷണ സ്റ്റാളുകളും ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കലാപരിപാടികളും നടന്നുകൊണ്ടിരിക്കുകയാണ്