നിയമലംഘകാരായ പ്രവാസികൾക്ക് ഞാറാഴ്ച മുതൽ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റുകൾ സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം

0
17

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ ഡിപ്പാർട്ട്‌മെൻ്റ്, റെസിഡൻസി നിയമ ലംഘകരായ പ്രവാസികൾക്ക് രാജ്യം വിടുന്നതിനോ അവരുടെ പദവിയിൽ മാറ്റം വരുത്തുന്നതിനോ ഉള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.   തങ്ങളുടെ രേഖകൾ നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ  രാവിലെ ഔദ്യോഗിക പ്രവൃത്തി സമയത്ത് അവരവർ താമസിക്കുന്ന ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റുകൾ സന്ദർശിക്കണമെന്ന് വകുപ്പ് അറിയിച്ചു.

രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ വൈകുന്നേരം 3മണി മുതൽ രാത്രി 8 മണി വരെ ബന്ധപ്പെട്ട ഓഫീസുകളിൽ എത്തുക.പുതിയ പാസ്‌പോർട്ടുകളോ യാത്രാ രേഖകളോ ഉള്ളവർ മുബാറക് അൽ-കബീർ, ഫർവാനിയ ഗവർണറേറ്റുകളിലെ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകളിലെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ രേഖകൾ രജിസ്റ്റർ ചെയ്യണം.  രാജ്യം വിടാൻ ആഗ്രഹിക്കുന്നവരും ആഭ്യന്തര മന്ത്രാലയത്തിൻ്റെ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാധുവായ പാസ്‌പോർട്ടുകളുള്ളവരും മേൽപ്പറഞ്ഞ വകുപ്പുകൾ സന്ദർശിക്കേണ്ടതില്ല.