കുവൈറ്റ് സിറ്റി: ഫലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ ഭാഗമായി കുവൈറ്റിൽ ഇസ്രായേൽ സ്ഥാപനങ്ങളെയും ഉത്പന്നങ്ങളും ബഹിഷ്കരിച്ച് പൊതുജനം ശക്തമായ നിൽപാട് കൈക്കൊണ്ടു. സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് അടക്കം ഇസ്രായേൽ അനുകൂല സ്ഥാപനങ്ങൾക്കെതിരെ വൻ പ്രചാരണം ആണ് ലോക വ്യാപകമായി പോലും നടക്കുന്നത്. കുവൈറ്റിൽ സ്റ്റാർ ബഗ്സ്ൻ്റെ ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താക്കൾ ഇല്ലാതായി. അവെന്യൂസ് മാളിൻ്റെ സെക്കൻ്റ് ഫെസ്റ്റിൽ ഉള്ള ഔട്ട്‌ലെറ്റ് പൂട്ടേണ്ട സ്ഥിതി വിശേഷം വരെ വന്നു. പ്രധാന ഔട്ട്‌ലെറ്റ് ആയ ഫോർത്ത് ഫേസലും സ്മാന സ്ഥിതിയാണ്. മാക്ടോണൽഡ്‌സും ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ നഷ്ടം നേരിടുന്നുണ്ട്. പ്രമുഖ ശീതള പാനീയ കമ്പനിയായ പെപ്സി യുടെ വിൽപനയും കുത്തനെ ഇടിഞ്ഞു.