കുവൈറ്റ് ദേശീയ പുരുഷ ക്രിക്കറ്റ് ടീമിന്റെ മെന്ററായി ഹെർഷൽ ഗിബ്‌സിനെ നിയമിച്ചു

0
20

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന ഗൾഫ് ക്രിക്കറ്റ് ടി20 ഐ ചാമ്പ്യൻഷിപ്പിനും ഐസിസി – ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിനും മുന്നോടിയായി കുവൈറ്റ്  പുരുഷ ക്രിക്കറ്റ് ടീമിന്റെ മെന്ററായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് പരിശീലകനും മുൻ ക്രിക്കറ്റ് താരവുമായ ഹെർഷൽ ഗിബ്‌സിനെ കുവൈറ്റ് ക്രിക്കറ്റ് ബോർഡ് നിയമിച്ചു.

2018-ൽ ഏകദേശം അഞ്ച് മാസത്തോളം കുവൈറ്റിൽ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന് ഗിബ്സ് , സൗദി അറേബ്യയെ തോൽപ്പിച്ച് ഐസിസി ടി20 ലോകകപ്പ് ഏഷ്യൻ യോഗ്യതാ റൗണ്ടിൽ യോഗ്യത നേടുന്നതിന്  അദ്ദേഹത്തിൻ്റെ പരിശീലനം  സഹായിച്ചിരുന്നു.

ഖത്തർ ക്രിക്കറ്റ് അസോസിയേഷനാണ് രണ്ട് ടൂർണമെന്റുകൾക്കും ആതിഥേയത്വം വഹിക്കുന്നത്.