സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റംസാൻ വ്രതാരംഭം

0
28
  • ദുബായ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതം ആരംഭിക്കും. ഒമാനിൽ ചൊവ്വാഴ്ചയാണ് വ്രതം ആരംഭിക്കുക. സുപ്രീം കൗൺസിലാണ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചത്. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ ഉപയോഗിച്ചോ മാസപ്പിറ കണ്ടാൽ അറിയിക്കാൻ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ മാസത്തിലെ ഇരുപത്തൊമ്പതാമത്തെ ദിനമാണ്. മാസപ്പിറവി കണ്ടതിനാൽ അടുത്ത ദിവസം മുതൽ വിശുദ്ധ മാസം ആരംഭിക്കും.

എന്നാൽ ഒമാൻ ശഅ്ബാൻ പ്രകാരമുള്ള 30 ദിവസങ്ങൾക്കു ശേഷമേ വ്രതം ആരംഭിക്കൂ. ഇന്ത്യയിൽ തൊട്ടടുത്ത ദിവസങ്ങളിൽ മാസപ്പിറവി കണ്ടേക്കും