ഗാർഹിക തൊഴിലാളിയെ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
27

കുവൈറ്റ് സിറ്റി: 41 കാരിയായ  ഗാർഹിക തൊഴിലാളിയെ തൻ്റെ സ്‌പോൺസറുടെ വീട്ടിൽ തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തിയതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. അൽ-ഖുറൈനിലെ ആണ് സംഭവം. വീട്ടിലുണ്ടായിരുന്ന യുവതിയാണ് ഇക്കാര്യം കണ്ട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മുബാറക് അൽ-കബീർ പോലീസ്  കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.