കുവൈറ്റ് സിറ്റി: ജൂൺ 1-ന് സമയപരിധിക്ക് മുമ്പായി പൗരന്മാരും താമസക്കാരും ബയോമെട്രിക് വിരലടയാള നൽകണം എന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ഇത് പാലിക്കാത്തവരുടെ മന്ത്രാലയ ഇടപാടുകൾ തടയുന്നതിലേക്ക് നയിച്ചേക്കാം എന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 1.7 ദശലക്ഷം വ്യക്തികൾ ഇതിനകം തന്നെ അവരുടെ ഡാറ്റ പൂർണമായി നൽകുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്‌തിട്ടുണ്ട്.
ബയോമെട്രിക് ഫിംഗർപ്രിൻ്റ് ഡാറ്റാബേസ് പൂർത്തിയാക്കുന്നത് ഇൻ്റർപോൾ, അറബ് രാജ്യങ്ങൾ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള സുരക്ഷാ കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കും എന്ന് അധികൃതർ പറഞ്ഞു. സുരക്ഷാസേനആവശ്യപ്പെടുന്നതോ നിയമപരമായ കേസുകളിൽ ഉൾപ്പെട്ടതോ ആയ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിന് ഇത് നിർണായകമാണ്, കൂടാതെ വിമാനത്താവളങ്ങളിൽ വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന വ്യക്തികളുടെ കണ്ടെത്താനും ഇത് സഹായിക്കും