ബെൽസലാമയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട് റിസർവേഷൻ്റെ  അഭാവം, ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകൾ പ്രതിസന്ധിയിൽ

കുവൈത്ത് സിറ്റി: ബെൽസലാമ’ പ്ലാറ്റ്ഫോം വഴി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ റിസർവേഷൻ്റെ  അഭാവം,  റിക്രൂട്ട്മെന്റ് പ്രക്രിയകളെ പ്രതികൂലമായി ബാധിക്കുന്നതായി പ്രാദേശിക ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകൾ . കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിൽ ഇത് മൂലം  ലേബർ ഓഫീസുകൾക്ക് വലിയ പ്രശ്നമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ഗാർഹിക തൊഴിൽ കാര്യ വിദഗ്ദ്ധൻ ബസ്സാം അൽ-ശമ്മരി പറഞ്ഞു .

പ്രാദേശിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നൂറുകണക്കിന് തൊഴിലാളികളെ നിയമിക്കാൻ തയ്യാറാണ്, പക്ഷേ പ്ലാറ്റ്‌ഫോമിലെ റിസർവേഷൻ താൽക്കാലികമായി നിർത്തിവച്ചതും ഈ മാസവും തുടർന്നുള്ള മാസങ്ങളിലും എയർലൈൻ ടിക്കറ്റുകളുടെ ക്ഷാമവും കാരണം അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നും  അദ്ദേഹം പറഞ്ഞു.