മാവേലിക്കരയിൽ വനിത പോലീസ് ഓഫീസറെ തീ കൊളുത്തി കൊലപ്പെടുത്തി;കൊലക്ക് പിന്നിൽ പോലീസുകാരൻ

ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ തീ കൊളുത്തി കൊലപ്പെടുത്തി. മാവേലിക്കര വള്ളികുന്നത്ത്  ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. വള്ളികുന്നം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സൗമ്യ (32) ആണു മരിച്ചത്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊലപാതകത്തിന് പിന്നില്‍.ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകവെയാണ് സംഭവം. ആക്രമണത്തിനിടെ അജാസിനും പൊള്ളലേറ്റു.കാറിലെത്തിയ പ്രതി സൗമ്യയെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അജാസിനെ പിടികൂടിയത്. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. മൂന്ന്കുട്ടികളുടെ അമ്മയാണ് സൗമ്യ. സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ സംഭവസ്ഥലത്ത്   വെച്ച് തന്നെ മരിച്ചു.