തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വിവാഹിതയാകുന്നു. സംവിധായകനും നടനുമായ വിഘ്നേഷ് ശിവനാണ് വരൻ. അടുത്ത വര്ഷം ഇരുവരും വിവാഹിതരാകുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷമാണ് വിഘ്നേഷ് ആൺ തന്റെ ഭാവി വരൻ എന്ന് നയൻതാര പരസ്യപ്പെടുത്തിയത്. നാല് വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ്.
തിരുവല്ല സ്വദേശിയായ നയൻതാര മലയാള സിനിമയിലൂടെയാണ് ഇൻഡസ്ട്രയിൽ അരങ്ങേറ്റംകുറിച്ചത്. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ആദ്യ സിനിമയിൽ തന്നെ ശ്രദ്ധേയമായ തുടക്കമാണ് നയൻതാര കുറിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള താരമാണ് നയൻതാര.