കേരളത്തിലെ ആദിവാസി ദളിത് പരിവർത്തന ക്രിസ്തീയ വിഭാഗങ്ങളിൽ അവകാശബോധം വളർത്തിയ സമരനായകൻ ളാഹ ഗോപാലനെ എം പി വി ജനാധിപത്യ വേദി ഓൺ ലൈവൻ വഴി അനുസ്മരിച്ചു. കേരളത്തിലെ ഭൂസമരത്തിന് പുതിയ ദിശാബോധം നൽകിയ പോരാളിയായിരുന്നു ളാഹ ഗോപാലൻ എന്ന് പ്രോഫസർ സി എച്ച് ഹരിദാസ്
പറഞ്ഞു. എന്തുകൊണ്ടാണ് ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങൾ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാത്ത വിധം നിരന്തരം പാർശ്വവൽക്കരണത്തിന് വിധേയമാക്കുന്നതെന്നും അതിന് കാരണം, പ്രധാനമായും ഭൂമിയുമായി ബന്ധപ്പെട്ട അവരുടെ ജീവിത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അതിനെതിരെ അവരിൽ അവകാശബോധം വളർത്തുന്ന രീതിയിലായിരുന്നു ചെങ്ങറ സമരത്തിൻ്റെ
രീതിയും ഘടനയും. ഭൂപരിഷ്കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂമിക്കുവേണ്ടിയുള്ള സമരമായി അത് മാറിയത് സമരത്തിലെ പങ്കാളിത്തവും മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച വിജയരാഘവൻ ചേലിയ, രജിനാർക്ക് , ഇ കെ ദിനേശൻ എന്നിവർ ദളിത് ആദിവാസി, പരിവർത്തന ക്രിസ്തീയ വിഭാഗങ്ങൾ എന്തുകൊണ്ടാണ് ഇപ്പോഴും ഒരു തുണ്ട് ഭൂമിയുടെ അവകാശികളല്ലാതെ മാറിയതെന്നും അത്തരമൊരു അവസ്ഥയിലേക്ക് അവരെ എത്തിക്കുന്നതിൽ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൻ്റെ പങ്കിനെക്കുറിച്ചും വിശദീകരിച്ചു. അത്തരം സാഹചര്യത്തിലാണ് ഡോക്ടർ ബി ആർ അംബേദ്കറിൻ്റെയും അയ്യങ്കാളിയുടെയും സാമൂഹ്യ നിരീക്ഷണവും രാഷ്ട്രീയ നിലപാടും സ്വീകരിച്ചു ളാഹ ഗോപാലൻ കേരളത്തിലെ ആദിവാസികൾ പിന്നോക്ക വിഭാഗങ്ങളിൽ അവകാശബോധം വളർത്തിയത്. ഇനിയുള്ള കേരളചരിത്രത്തിൽ ളാഹ ഗോപാലൻ ജീവിച്ചിരുന്ന കാലത്തേക്കൾ ശക്തനായ പോരാളിയായി വിലയിരത്തപ്പെടും. ആ ധീരനായ പോരാളിയുടെ മഹത്വവും നിലപാടും ഇനിയുള്ള കാലം പ്രസക്തമാവുമെന്നും അവർ പറഞ്ഞു. പരിപാടിയിൽ അനിൽ കൊയിലാണ്ടി സ്വാഗതവും സനീഷ് പനങ്ങാട് അധ്യക്ഷതവഹിച്ചു. കോയാ വേങ്ങര അനുശോചന പ്രമേയം അവതരിപ്പിച്ചു. മണികണ്ഠൻ നന്ദി പറഞ്ഞു.