കുവൈറ്റ് സിറ്റി : മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിൻറെ 63 ജന്മദിനം സമുചിതമായി ആഘോഷിച്ച് ലാൽ കെയേഴ്‌സ് കുവൈറ്റ്. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ ലാൽ കെയേഴ്‌സ് കുവൈറ്റ് ആഭിമുഖ്യത്തിൽ പാലക്കാട്ടും കോഴഞ്ചേരിയിലും ആണ് വിവിധ പദ്ധതികൾ നടപ്പിലാക്കിയത്.
കോഴഞ്ചേരി മഹാത്മ ജനസേവ കേന്ദ്രത്തിലെ അമ്മമാരോടൊപ്പം ലാൽ കെയേഴ്‌സ് പ്രവർത്തകർ പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷിച്ചു. ജനസേവന കേന്ദ്രത്തിൽ ഉച്ചഭക്ഷണ വിതരണവും മധുര വിതരണവും സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തി.
പരിപാടിയ്‌ക്ക് ലാൽ കെയേഴ്‌സ് ട്രഷറർ അനീഷ് നായർ, നിഷ അനീഷ്, വിനയകുമാർ കോഴഞ്ചേരി എന്നിവർ നേതൃത്വം നൽകി.
പാലക്കാട് നാഗലശ്ശേരി പഞ്ചായത്ത് തെക്കേക്കര ആശ്രയ കോളനിയിൽ സ്കൂൾ കിറ്റ് വിതരണം ആണ് ലാൽ കെയേഴ്‌സ് നടത്തിയത്.
പഞ്ചായത്ത് മെമ്പർ ദിനു രാമകൃഷ്ണൻ, ലാൽ കെയേഴ്‌സ് കേന്ദ്ര കമ്മിറ്റി അംഗം ലെനിൻ എന്നിവർ പരിപാടിയ്‌ക്ക് നേതൃത്വം നൽകി.