ലാൽസലാം സഖാവേ…

0
45
ഡൽഹിയിലെ ജഹാം​ഗീർപുരിയിൽ മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ മുസ്ലിം വീടുകളും കടകളും തകർത്ത് കൊണ്ടിരിക്കുകയാണ്. ഒരുപാട് പേരുടെ ജീവിതമാർ​ഗത്തിലൂടെ ബുൾഡോസർ കയറിയിറങ്ങിപ്പോയി. അനധികൃതനിർമാണമെന്ന് പറഞ്ഞാണ് നടപടി!
നടപടി നിർത്തിവയ്ക്കാനും തൽസ്ഥിതി തുടരാനും സുപ്രീം കോടതി അടിയന്തര ഉത്തരവിടിട്ടും തകർക്കൽ തുടർന്നുകൊണ്ടിരിക്കുന്നു.
പതിനഞ്ചും ഇരുപതും വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളും ആളുകൾ പാർത്തുകൊണ്ടിരിക്കുന്ന വീടുകളുമാണ് ഒരു നോട്ടീസും മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് തകർത്ത് തരിപ്പണമാക്കിയത്. ഉണ്ണുന്നതും ഉടുക്കുന്നതുമടക്കം ജെസിബി കോരിയെടുത്ത് മാലിന്യലോറിയിലിട്ട് പോകുന്നത് നിസ്സഹാരായി നോക്കിനിൽക്കേണ്ടിവരുന്ന മനുഷ്യർ!
ഭരിക്കുന്ന ആംആദ്മി പാർട്ടിയോ, സ്ഥലം എംഎൽഎയും കെജ്രിവാൾ മന്ത്രിസഭയിലെ അം​ഗവുമായ സഞ്ജീവ് ജായടക്കമുള്ളവരോ ഇതുവരെ മിണ്ടിയിട്ടില്ല. പ്രതിരോധിക്കാൻ രം​ഗത്ത് വന്നിട്ടുമില്ല. ഡൽഹി കോൺ​ഗ്രസും മറ്റ് സം​ഘടനകളുമതേ, ഈ മനുഷ്യരോടൊപ്പം നിൽക്കാനോ അക്രമത്തെ പ്രതിരോധിക്കാനോ രം​ഗത്തെത്തിയിട്ടില്ല.
ഒരേയൊരു നേതാവാണ് അവിടെ സമയത്തിനെത്തിയതും ഈ അക്രമത്തിനെതിരെ പ്രതികരിച്ചതും – അത് സിപിഎമ്മിന്റെ ബ്രിന്ദ കാരാട്ടാണ്. കോടതിവിധി നടപ്പിലാക്കണമെന്നും ഈ അക്രമം നിർത്തണമെന്നും അവർ കോർപ്പറേഷൻ അധികൃതരോട് നേരിട്ടെത്തി പറഞ്ഞിട്ടുണ്ട്. ആ മനുഷ്യരോടൊപ്പം അവരുടെ മണ്ണിൽ നിൽക്കുന്നുണ്ട്. എന്നിട്ടും മുന്നോട്ട് പോകാനൊരുങ്ങുന്ന ജെസിബിക്ക് മുൻപിൽ, ഒരിഞ്ച് പതറാതെ അവർ ഒറ്റയ്ക്ക് നിലയുറപ്പിച്ചിട്ടുണ്ട്.
ഈ നേരത്ത് അവരോടൊരു ലാൽസലാം പറഞ്ഞില്ലെങ്കിൽ, അനീതിക്ക് കൂട്ട് നിൽക്കലാവുമത്.
–kasim –