ഏറ്റുമാനൂർ: മഹിളാ കോൺഗ്രസ് മുൻ സംസ്ഥാനഅധ്യക്ഷ ലതികാ സുഭാഷ് എൻസിപി യിലേക്ക്. നിയമസഭാ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധത്തിച്ച് കോണ്‍ഗ്രസ് വിട്ടിരുന്നു. എൻസിപി സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയുമായി എറണാകുളത്ത്്് വച്ച് പ്രാഥമിക ചര്‍ച്ച നടത്തിയതായി അവർ വ്യക്തമാക്കി. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു. പ്രവര്‍ത്തനപരിചയം കണക്കിലെടുത്ത് എൻസിപിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷ് പ്രതീക്ഷിക്കുന്നുണ്ട്.
പാര്‍ട്ടി പ്രസിഡന്‍റായതിന് ശേഷം പിസി ചാക്കോ ലതികാ സുഭാഷുമായി സംസാരിച്ചിരുന്നു. അടുപ്പമുള്ളവരോട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് ലതിക നിലപാട് പിസി ചാക്കോയെ അറിയിച്ചതെന്നാണ് വിവരം.