ടോക്യോയിൽ ഇന്ത്യയുടെ മൂന്നാം മെഡൽ; വെങ്കലവുമായി ലവ്‌ലിന

0
21

ബോക്സിങ്ങിൽ വെങ്കല മെഡൽ നേടി ലവ്ലിന ബോർഗോഹ ഇന്ത്യക്ക് ടോക്കിയോവിൽ മൂന്നാം മെഡൽ സമ്മാനിച്ചു. വനിതകളുടെ 69 കിലോ വെൽറ്റർവെയ്റ്റ് വിഭാഗത്തിലെ സെമി പോരാട്ടത്തിൽ ലോക ചാമ്പ്യനായ തുർക്കിയുടെ ബുസെനാസ് സുർമെനെലിനോട് തോൽവി വഴങ്ങിയാണ് താരം വെങ്കല മെഡൽ നേടിയത്.
സെമിയിലെത്തി നേരത്തെ മെഡൽ ഉറപ്പിച്ചിരുന്ന ലവ്ലിന ഫൈനലിൽ കടന്ന് സ്വർണം നേടുക എന്ന ലക്ഷ്യവുമായാണ് എത്തിയതെങ്കിലും തുർക്കി താരം ഇന്ത്യയുടേയും ലവ്‌ലിനയുടേയും സ്വപ്‌നങ്ങൾ തകർത്തുകളയുകയായിരുന്നു. മത്സരത്തിൽ ഇന്ത്യൻ താരത്തിനെതിരെ അനായാസ വിജയമാണ് തുർക്കി താരം നേടിയെടുത്തത്. സ്കോർ 5-0.