ഭാര്യയെ നിർബന്ധിച്ച് ഗർഭം അലസിപ്പിച്ച അഭിഭാഷകന് 7 വർഷം കഠിന തടവ്

0
24

കുവൈത്ത് സിറ്റി: ഭാര്യയെ ആക്രമിക്കുകയും നിർബന്ധിച്ച് ഗർഭം ഇല്ലാതാക്കുകയും ചെയ്തുവെന്ന കേസിൽ ക്രിമിനൽ കോടതി അഭിഭാഷകന് 7 വർഷം തടവിന് ശിക്ഷിച്ചതായി അൽ അന്ബ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കാൻ സഹായിച്ചതിന് മറ്റൊരു ഏഷ്യൻ വനിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഇവരെ 3 വർഷം തടവിന് ശിക്ഷിച്ചു. ഭർത്താവിൻറെ ക്രൂരതക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.

കേസ് ഫയൽ അനുസരിച്ച് നിയമപരമല്ലാതെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം യുവതി ഗർഭിണിയായപ്പോൾ ഭർത്താവ് ഇതിനെ എതിർക്കുകയും ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്.