കുവൈത്ത് സിറ്റി.കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർ ഭരണത്തിന് വേണ്ടി എൽ.ഡി.ഫ് കുവൈത്ത് മാർച്ച് 4 ന് വൈകുന്നേരം ഓൺലൈനായി തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു.സമസ്ത മേഖലകളിലും വികസന കുതിപ്പാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉണ്ടായിട്ടുള്ളത്. കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ പകച്ചു നിൽക്കാതെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും നടത്താത്ത വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. പ്രവാസികൾക്ക് അനുകൂലമായ ഒട്ടേറെ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്.നോർക്ക വഴിയും പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളും അതിനായി ഈ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഹിതവും ഏറ്റവും ഒടുവിൽ പ്രവാസികള്‍ക്കേര്‍പ്പെടുത്തിയ പി.സി.ആര്‍ ടെസ്റ്റ് സൗജന്യമാക്കിയതുമായ ഏക സംസ്ഥാനമാണ് കേരളം . വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കൃഷി, തൊഴിൽ, പശ്ചാത്തല വികസനം തുടങ്ങി എല്ലാ മേഖലകളിലും പുത്തനുണർവാണ് ഈ കഴിഞ്ഞ അഞ്ചു വർഷകാലം കേരളം ദർശിച്ചത്. ക്ഷേമ പെൻഷനുകൾ 600 രൂപയിൽ നിന്നും 1600 രൂപയാക്കി ഉയർത്തി, മാത്രമല്ല അത് കൃത്യമായി വിതരണം ചെയ്യുവാനും സാധിച്ചു. താമസിക്കാനിടമില്ലാതിരുന്ന രണ്ടര ലക്ഷം കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷനിലൂടെ വീടുകള്‍ ലഭ്യമാക്കി, ഈ സർക്കാരിന്റെ തുടർ ഭരണത്തിന് പ്രവാസി സമൂഹം മുന്നിട്ട് ഇറങ്ങണമെന്ന് എൽ.ഡി.ഫ് കുവൈത്ത് അഭ്യർത്ഥിച്ചു.
കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് II കേരള അസോസിയേഷൻ II ഐ.എം.സി.സി കുവൈറ്റ് II ജനതാ കൾച്ചറൽ സെന്റർ II പ്രവാസി കേരള കോൺഗ്രസ്(എം)