കുവൈറ്റ് സിറ്റി: 2024 ഏപ്രിൽ മാസം ഇന്ത്യയിൽ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
അബ്ബാസിയ കല സെന്ററിൽ പ്രവീൺ നന്ദിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു വെർച്വലായി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ബിജോയ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധകുറിപ്പ് അവതരിപ്പിച്ചു.യോഗത്തിൽ അനുപ് മങ്ങാട്ട്(കല കുവൈറ്റ് പ്രസിഡന്റ്)സത്താർ കുന്നിൽ(നാഷണൽ ലീഗ്), മണിക്കുട്ടൻ(കേരള അസോസിയേഷൻ),സുബിൻ അറക്കൽ(പ്രവാസി കോൺഗ്രസ് എം), ടി വി ഹിക്മത്ത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു തുടർന്ന് പ്രവീൺ നന്തിലത്ത് ചെയർമാൻ, ജെ.സജി ജനറൽ കൺവീനവർ,റിച്ചി കെ ജോർജ്ജ് ജോ കൺവീനർ,സത്താർ കുന്നിൽ,സുബിൻ അറക്കൽ എന്നിവർ വൈസ് ചെയർമാൻമാരുമായ 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 501 അംഗ ജനറൽ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. സി കെ നൗഷാദ് സ്വാഗത ആശംസിച്ച ചടങ്ങിന് ജനറൽ കൺവീനവർ ജെ.സജി നന്ദി രേഖപ്പെടുത്തി.