ക്ഷേമ പെന്‍ഷന്‍ 2,500 രൂപയാക്കും, വീട്ടമ്മമാർക്കും പെൻഷൻ – വന്‍പ്രഖ്യാപനങ്ങളുമായി LDF പ്രകടന പത്രിക

0
18

വൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. നിലവിൽ വർധിപ്പിച്ച ക്ഷേമ പെൻഷനുകൾ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയർത്തും, വീട്ടമ്മമാർക്കും പെൻഷൻ ഏർപ്പെടുത്തും , വിദ്യാസമ്പന്നരായ യുവതലമുറക്ക്​ 40 ലക്ഷം തൊഴിലവസരങ്ങള് സൃഷ്ടിക്കുമെന്നും പ്രകടനപത്രികയിൽ ഉിറപ്പ് നൽകുന്നു. മുഴുവന്‍ പട്ടിക ജാതി, ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. കടലിന്‍റെ അവകാശം പൂര്‍ണമായും മത്സ്യ തൊഴിലാളികള്‍ക്ക് ഉറപ്പാക്കും. തീരദേശ വികസനത്തിനാണ് 5000 കോടിയുടെ പാക്കേജ്, അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍. ജനക്ഷേമവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുമെന്നതായിരിക്കും LDF സർക്കാറെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവന്‍ പറഞ്ഞു. രണ്ട്​ ഭാഗമായാണ്​ പ്രകടന പത്രികയുള്ളത്. ആദ്യഭാഗത്ത്​ 50 ഇന പരിപാടികളും. 50ഇന പരിപാടികൾ നടപ്പിലാക്കുന്നതിന്​ 900 നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

റബറിന്‍റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്​, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം,10,000 കോടിയുടെ ട്രാൻസ്​ഗിൽഡ്​ പദ്ധതി,
കാർഷിക മേഖലയിൽ വരുമാനം 50 ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളീയ മാതൃക ലോകോത്തരമാക്കുക തുടങ്ങിയവയും പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്​ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടും, പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്​കീം നടപ്പാക്കും. 6000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും. പാൽ, മുട്ട, പച്ചക്കറികളിൽ സ്വയം പര്യാപ്​തത ഉറപ്പാക്കാനാവശ്യമായ നടപടികള് കൈക്കൊള്ളും

ഓ​ട്ടോ-ടാക്​സി തൊഴിലാളികൾക്ക്​ പ്രത്യേക പരിഗണന നല്‍കും, മതനിരപേക്ഷ നയങ്ങളിൽ ശക്തമായ നിലപാടെടുക്കും​, കടലാ​ക്രമണ ഭീഷണി മറിക്കടക്കാൻ പദ്ധതികൾ തുടങ്ങിയവയും എൽ.ഡി.എഫ്​ പ്രകടന പത്രികയിലുണ്ട്. ദാരിദ്ര്യ നിർമാജനത്തിന്​ 45 ലക്ഷം കുടുംബങ്ങൾക്ക്​ ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ വികസന സഹായ വായ്​പ, പ്രവാസി പുനരധിവാസത്തിന്​ കൂടുതല്‍ പരിഗണന തുടങ്ങിയവയും പ്രകടനപത്രികയിൽ വാഗ്​ദാനം ചെയ്യുന്നു