പാർട്ടിയുടെ രൂപീകരണ കാലം മുതൽ ആദർശ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി ദേശീയ നേതൃ രംഗത്ത് ഉണ്ടായിരുന്ന അബ്ദുൽ റഹിമാൻ മില്ലിയുടെ വിയോഗം പാർട്ടിക്ക് കനത്ത നഷ്ടമാണ് സംഭവിച്ചതെന്ന് INL സംസ്ഥാന പ്രസിഡന്റ് prof. എ. പി. അബ്ദുൽവഹാബ് സാഹിബ് അനോശോചന സന്ദേശത്തിൽ പറഞ്ഞു.
മൌലാന അബ്ദുറഹിമാൻ മില്ലിയുടെ വിയോഗത്തിലൂടെ ഒരു ആദർശ പോരാളിയെയാണ് നഷ്ടപ്പെട്ടതെന്ന് INL അഖിലേന്ത്യാ ഖജാൻജി Dr. എ. എ. അമീൻ സാഹിബ് അനുശോചിച്ചു
സേട്ടു സാഹിബിന്റെ യഥാർത്ഥ അനുയായിയെയാണ് ദേശീയ രംഗത്ത് നമുക്ക് നഷ്ടപ്പെട്ടതെന്ന് INL സംസ്ഥാന വൈസ് പ്രസിഡന്റ് എം. എം. മാഹിൻ സാഹിബ് പറഞ്ഞു. നാഥൻ അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്നും അദ്ദേഹം അനുശോോോചനസന്ദേശത്തിൽ കുറിച്ചു .
INL പ്രസ്ഥാനത്തിന്റെ ദേശീയ നേതൃ രംഗത്തെ കരുത്തുറ്റ ആദർശ ധീരനെയാണ് മൌലാന അബ്ദുൾറഹിമാൻ മില്ലിയിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് INL സംസ്ഥാന ഖജാൻജി ബി. ഹംസ ഹാജിയും അനുശോചിച്ചു.
ഐഎൻഎൽ സ്ഥാപക നേതാക്കളിൽ പ്രധാനിയും ദേശീയ ഉപാദ്ധ്യക്ഷനുമായ ബഹു: മൗലാനാ അബ്ദുറഹിമാൻ മില്ലി സാഹിബിന്റെ നിര്യാണത്തിൽ ഐ എം സി സി കുവൈറ്റ് കമ്മിറ്റി അനുശോചിച്ചു. സേട്ടു സാഹിബിനോടൊപ്പം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് മുബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അറബ് ഭാഷയിൽ ഉന്നതമായ അവഗാഹ ഉണ്ടായിരുന്നതിനാൽ അറബ് രാജ്യങ്ങളിലും ധാരാളം പ്രമുഖരുമായും സുഹൃദ് വലയം സ്ഥാപിക്കാൻ അവസരം ലഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നിസ്വാർത്ഥ സേവനം നടത്തിയ അദ്ദേഹത്തിന്റെ നിര്യാണം പാർട്ടി പ്രവർത്തകർക്ക് വലിയ നഷ്ടമാണെന്നും നേതാക്കളായ സത്താർ കുന്നിൽ , ഹമീദ് മധൂർ , ശരീഫ് താമരശ്ശേരി എന്നിവർ പറഞ്ഞു.