കുവൈത്ത് സിറ്റി : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ മാർച്ച് എട്ടു മുതൽ രാജ്യത്ത് ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ ലംഘിച്ചതിന് ഇതുവരെ പിടിയിലായത് 547 പേർ . കർഫ്യൂ ലംഘിച്ചതിന് 371 കുവൈത്ത് സ്വദേശികളും 176 പ്രവാസികളുമാണ് പിടിയിലായതെന്ന്ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ ഡയറക്ടറേട്ട് തലവൻ ബ്രിഗേഡിയർ തൗഹീദ്അൽ കന്ദാരി പത്രക്കുറിപ്പിൽ അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഫ്യൂ നിയമലംഘന കേസുകളിൽ അൽ അഹ്മദി ഗവർണറേറ്റ് 183 നിയമലംഘനങ്ങളും ആയി ഒന്നാംസ്ഥാനത്താണ്. തൊട്ടുപിറകെ 106 കേസുകളുമായി ഹവല്ലി ഗവർണറേറ്റും.
റമദാൻ മാസത്തോടനുബന്ധിച്ച്, ഏപ്രിൽ 22 വരെ കർഫ്യൂ നീട്ടിയതായി കുവൈത്ത് സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.