ഇനി വളച്ചെടുക്കാം ലെനോവ സുന്ദരിയെ

0
31
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തി ലെനോവ തങ്ങളുടെ പുതിയ ഫോണുമായെത്തുന്നു. വളയ്ക്കാന്‍ കഴിയുന്നതിനൊപ്പം വാച്ചുപോലെ കയ്യില്‍ കെട്ടാനും ഈ ഫോണുകൊണ്ട് സാധിക്കുമെന്നതാണ് പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ടെക് വേള്‍ഡ് ഷോയിലാണ് ലെനോവോ വളയ്ക്കാവുന്ന ഫോണ്‍ അവതരിപ്പിച്ചത്.
ലെനോവോ സി പ്‌ളസ് എന്നാണ് ഈ ഫോണിന്റെ പേര്. നമ്മുടെ ആവശ്യാനുസരണം വളയ്ക്കാനും നിവര്‍ത്താനുമെല്ലാം കഴിയുന്ന ഈ സി പ്ലസ്, ഫോണായി ഉപയോഗിക്കാനും വാച്ച് പോലെ കയ്യില്‍ കെട്ടാനും സാധിക്കും. വെള്ള, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
ടെക് വേള്‍ഡില്‍ നടന്ന ഷോയില്‍ ലെനോവോ പുതിയ മറ്റ് മോഡലുകള്‍കൂടി അവതരിപ്പിച്ചു. ടാങ്കോ സ്മാര്‍ട്ട്‌ഫോണ്‍ , മോട്ടോ z മോഡുലാര്‍, ഫോളിയോ എന്നിവയാണ് മറ്റ് മോഡലുകള്‍. വളയ്ക്കുന്ന ടാബ് ലറ്റാണ് ലെനോവോ ഫോളിയോ. ആന്‍ഡ്രോയിഡ് ഒ എസിലാണ് ലെനോവോ സി പ്ലസും ഫോളിയോയും പ്രവര്‍ത്തിക്കുക.