തിരുവനന്തപുരം: എൽജിഎസ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. മന്ത്രി എ.കെ. ബാലനുമായി ഇന്നു നടത്തിയെ തുടർന്നാണ് 34 ദിവസം നീണ്ടുനിന്ന സമരം പിൻവലിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്. പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ സമരക്കാരുടെ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനല്കി. നൈറ്റ് വാച്ച്മാൻ തസ്തികയുടെ ജോലിസമയം എട്ടുമണിക്കൂറാക്കുമെന്നും നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവുകൾ നികത്തുമെന്നും ഉദ്യോഗാർഥികൾക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ ഉറപ്പ് ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് സിപിഒ ഉദ്യോഗാർഥികൾ അറിയിച്ചു.