കുവൈത്ത് സിറ്റി: 2021 തുടക്കം മുതൽ മൂന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കിയതായും , 297 പരാതികൾ ജുഡീഷ്യറിയിലേക്ക് റഫർ ചെയ്തതായും, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു,
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻ്റ് നിയന്ത്രണ വകുപ്പ് ഗുണഭോക്താക്കൾക്ക് അനുകൂലമായി വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള ബാങ്ക് ഗ്യാരൻറി ഭാഗികമായി ലിക്വിഡേറ്റ് ചെയ്യുന്നതിന് 4 തീരുമാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്, കൂടാതെ 362 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്, ഇതിൽ 70 പരാതികൾ തൊഴിലുടമകൾ പാസ്‌പോർട്ട് പിടിച്ചു വെച്ചതിന് എതിരെയാണ് ആണ് , പാസ്‌പോർട്ടുകൾ പിന്നീട് അവർക്ക് തിരികെ നൽകി. ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിക്കെതിരെ തൊഴിലുടമകളിൽ നിന്നായി 19 പരാതികളും തൊഴിലുടമകൾക്കെതിരെ 167 പരാതികളും ലഭിച്ചിട്ടുണ്ട്