ദേശീയ അവധിദിന നിയന്ത്രണങ്ങൾ; ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു

0
37

കുവൈത്ത് സിറ്റി: ദേശീയ അവധിദിനങ്ങളുടെ ഭാഗമായി ആഘോഷങ്ങളും ഒത്തുചേരലുകളും തടയുന്നതിനായി മന്ത്രിസഭ പുറപ്പെടുവിച്ച തീരുമാനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഇസം അൽ നഹാം ആണ് ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് സുരക്ഷാ യോഗം വിളിച്ചുചേർത്തത്. ട്രാഫിക് ആന്റ് ഓപ്പറേഷൻസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ്, പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബി, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മുഹമ്മദ് അൽ-ഷർഹാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫെബ്രുവരി 25 മുതൽ ഫെബ്രുവരി 28 വരെയുള്ള ദേശീയ അവധി ദിവസങ്ങളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഏർപ്പെടുത്തുന്ന സുരക്ഷ വിന്യാസം ചർച്ച ചെയ്തു. കാബിനറ്റ് മന്ത്രിമാരുടെ തീരുമാനം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും ലഫ്റ്റനന്റ് ജനറൽ അൽ-നഹാം നിർദേശം നൽകി.

പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കാനാണ് സർക്കാർ തീരുമാനം എന്നതിനാൽ സ്വകാര്യ, പൊതു സ്ഥലങ്ങളിൽ രാത്രി 8 മുതൽ രാവിലെ 5 വരെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിരോധിച്ചു. ദിവാനിയ, പ്രധാന റോഡുകൾ, ഇന്റീരിയർ റോഡുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒത്തുചേരലുകൾ തടയുന്നതിനായാണിത്.