കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത, സാധുതയുള്ള റസിഡൻസിയുള്ള പ്രവാസികൾക്ക് പ്രവേശനം അനുമതി നൽകുന്നത് പരിഗണനയിൽ

കുവൈത്ത് സിറ്റി: സാധുതയുള്ള  റെസിഡൻസി  കൈവശമുള്ള  കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത പ്രവാസികൾക്ക് അ കുവൈത്തിലേക്ക് പ്രവേശനം  അനുവദിക്കുന്നത്  സംബന്ധിച്ച് അധികൃതർ ആലോചിക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു .

നിശ്ചിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് ആണ് ഇതൊന്നും സൂചനയുണ്ട്. സമാനമായ ആവശ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിലെ എംപി മാർ നയിച്ചിരുന്നു. അസ്ട്രാസെനക്ക, ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നീ കുവൈത്ത് അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്ക് ആയിരിക്കും  വിലക്ക് പിന്‍വലിക്കുക. എന്നാല്‍ ഇവര്‍ക്ക് ക്വാറന്റൈന്‍, പിസിആര്‍ പരിശോധന എന്നിവ ബാധകമാക്കും.

എന്നാല്‍ കോവിഡ അതിതീവ്ര വ്യാപനം ഉള്ള‘ഹൈ റിസ്‌ക്’ വിഭാഗത്തില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തത്കാലം പ്രവേശന അനുമതി നല്‍കാന്‍ സാധ്യതയില്ല.