ഭാഗിക കർഫ്യൂ അവസാനിപ്പിക്കുമോ? ഏവരും ഉറ്റുനോക്കുന്നത് ഇന്നത്തെ മന്ത്രിസഭാ തീരുമാനം എന്താകുമെന്ന്

0
10

കുവൈറ്റ് സിറ്റി:  റമദാൻ മാസം അവസാനമാകുമ്പോഴേക്കും രാജ്യത്തെ   ഭാഗിക കർഫ്യൂ  അവസാനിപ്പിക്കുമോ, നീട്ടുമൊ, അതോ സമയക്രമത്തിൽ മാറ്റം വരുത്തുമോ  എന്നതടക്കമുള്ള കാര്യങ്ങളിൽ  മന്ത്രിസഭ തീരുമാനം എന്താകുമെന്ന് ഉറ്റു നോക്കി ഇരിക്കുകയാണ് ഏവരും. സാമ്പത്തിക, മാനസിക, സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്ത് കർഫ്യൂ അവസാനിപ്പിക്കാനുള്ള തീരുമാനം സർക്കാർ പുറപ്പെടുവിക്കാൻ സാധ്യതയുണ്ട എന്നാണ് നിരീക്ഷകരുടെ പക്ഷം. അതോടൊപ്പം വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണത്തെയും ആശ്രയിച്ചിരിക്കും തീരുമാനം എന്നും പറയപ്പെടുന്നു.

രാജ്യത്തെ കൊറോണ സാഹചര്യവും മറ്റ് ഘടകങ്ങളും നിരീക്ഷിച്ചതിന് ശേഷം കൊറോണ എമർജൻസി കമ്മിറ്റി ഇന്ന് സർക്കാറിന് ശുപാർശകൾ സമർപ്പിക്കും.ഇതിൻറെെെ അടിസ്ഥാനത്തിൽ കൂടി ആയിരിക്കും സർക്കാർ തീരുമാനമെടുക്കുക.

അതേസമയം വാക്സിൻ സ്വീകരിച്ചവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കുക എന്ന നിർദ്ദേശം വിദഗ്ധർ മുന്നോട്ടുവച്ചിട്ടുണ്ട്. മറ്റൊരു നിർദ്ദേശപ്രകാരം, രാജ്യത്തെ ഭാഗിക കർഫ്യൂ അവസാനിപ്പിക്കുക പക്ഷേ പൊതുജനാരോഗ്യ താൽപ്പര്യാർത്ഥം ഒത്തുചേരൽ തടയുന്നതിനായി ഈദ് അവധി ദിവസങ്ങളിൽ മാത്രമായി  റെസ്റ്റോറൻ്റ് കഫേ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ബോക്ൽ സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നിവ.