കുവൈത്തിൽ സ്പ്രിംഗ് ക്യാമ്പുകളിൽ മദ്യം കണ്ടെത്തി

0
37

കുവൈത്ത് സിറ്റി: മദ്യമുൾപ്പടെയുള്ള ലഹരിപാനീയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്
സബാഹിയ മരുഭൂമിയിലെ നിരവധി ക്യാമ്പിംഗ് സൈറ്റുകൾ ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം, ജഹ്‌റയിലെ മുനിസിപ്പാലിറ്റി ശാഖയുടെ സഹകരണത്തോടെ പൊളിച്ചുനീക്കി. അതോടൊപ്പം,ഈ ക്യാമ്പിംഗ് സൈറ്റുകളുടെ ഉടമകൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ജഹ്‌റയിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന സംഘവും മറ്റ് ഉദ്യോഗസ്ഥരും തങ്ങളുടെ ചുമതല നിർവഹിച്ച ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.