കോഴിമുട്ട ക്ഷാമം; അടുത്ത ആറുമാസം വരെ തുടർന്നേക്കും എന്ന് വിദഗ്ധർ

കുവൈത്ത് സിറ്റി:  രാജ്യത്ത് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന മുട്ട ക്ഷാമം അടുത്ത 6 മാസത്തേക്കെങ്കിലും തുടർന്നേക്കും  എന്ന് കാർഷിക വിദഗ്ധനായ മുഹമ്മദ്ഇബ്രാഹിം അൽ-ഫ്രൈഹ് അറബി ദിനപത്രമായ അൽ റായിയോട് പറഞ്ഞു, കോഴി കർഷകർക്ക് അവരുടെ മുൻ ഉൽപാദന ശേഷിയിലേക്ക് മടങ്ങുന്നതിന് ഈ കാലയളവ് ആവശ്യമാണ് എന്ന്  അദ്ദേഹം പറഞ്ഞു. പക്ഷിപ്പനി ബാധയെ തുടർന്ന്  കുവൈത്തിൽ ഉടനീളമുള്ള ഫാമുകളിൽ നിന്ന് ആയിരക്കണക്കിന് കോഴികളെയാണ് കൊന്നൊടുക്കിയത്. ഇത് രാജ്യത്തെ മുട്ട ഉത്പാദനത്തിൽ ഗണ്യമായ കുറവ് വരുത്തി. നിലവിൽ  പ്രാദേശിക ഉപയോഗത്തിന് മാത്രമായി 2 ദശലക്ഷം മുട്ടകളാണ് ആവശ്യമുള്ളത് എന്നിരിക്കെ വെറും വെറും ഏഴ് ലക്ഷത്തോളം മുട്ടകൾ മാത്രമാണ് ആണ് ഇപ്പോൾ ലഭിക്കുന്നത്. നിലവിൽ തുർക്കിയിൽ നിന്നും ജോർദാനിൽ നിന്നും മുട്ടകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. നിലവിൽ ഉപഭോക്താക്കളുടെ ആവശ്യത്തിൻ്റെ, 50 മുതൽ 60 ശതമാനം വരെ മാത്രമേ ഇതുകൊണ്ടും നിവർത്തിക്കാൻ സാധിക്കുന്നുള്ളൂ.