അൽ ഇറാദ സ്ക്വയർ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രവാസികളെ മുന്നറിയിപ്പുകൂടാതെ നാടുകടത്തും

0
14

കുവൈത്ത് സിറ്റി :കുവൈത്തിൽ വാക്സിനേഷനടക്കമുള്ള വിഷയങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്ന പ്രവാസികളെ ഉടനടി നാടുകടത്തുമെന്ന മുന്നറിയിപ്പുമായി  ആഭ്യന്തര മന്ത്രി ഷൈഖ് തമർ അൽ അലി . കുവൈത്തിന്ർറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയോ, അൽ-ഇറാദ സ്ക്വയറിലോ മറ്റുള്ളവയിലോ ഒത്തുചേരലുകളിൽ പങ്കെടുക്കുകയും  ചെയ്യുന്ന പ്രവാസികളെ  ഉടൻ നാടുകടത്തുമെന്നാണ് ആഭ്യന്തരമന്ത്രി ഉത്തരവിറക്കിയത്. അടുത്തിടെ അൽ-ഇറാദ സ്‌ക്വയറിൽ പ്രതിരോധ കുത്തിവയ്പ്പിനെതിരായ പ്രതിഷേധ റാലിയിൽ പങ്കെടുത്ത   ജോർദാൻ ദേശീയായ പ്രവാസിയെ നാടുകടത്തിയിരുന്നു.