തിരുവനന്തപുരം:സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവിൽ മേയ് 23 വരെയായിരുന്നു ലോക്ക്ഡൗൺ. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനമായത്.
സംസ്ഥാനത്ത് മലപ്പുറത്ത് മാത്രമായിരിക്കും ട്രിപ്പിള്‍ ലോക് ഡൗണ്‍. ട്രിപ്പിിിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്ന തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ടിപിആർ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ട്രിപ്പിൽ ലോക്ക് ഡൗൺ ഒഴിവാക്കുന്നത്. നാളെ മുതൽ ഇത് നിലവിൽ വരും.
മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയർത്തുന്നുണ്ട്, കൂടുതൽ ശക്തമായ പ്രതിരോധ നടപടികൾ ജില്ലയിൽ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖല ഐ.ജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്യും.