ദുബായ്: ലോക കേരള സഭയിലെ ഭക്ഷണവില സംബന്ധിച്ചുള്ള വിവാദങ്ങൾ പ്രവാസികളോടുള്ള അവഹേളനമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ഗൾഫിലെ പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ലെന്നാണ് നിലവിലെ വിമർശനങ്ങൾക്കുള്ള അദ്ദേഹത്തിന്റെ മറുപടി. കേരളത്തിന്റെ നട്ടെല്ല് തന്നെ പ്രവാസികളാണ് സംസ്ഥാനത്തെ മുഖ്യ സാമ്പത്തിക സ്ത്രോതസ്സും അവരുടെ സമ്പാദ്യം തന്നെയാണ്. പ്രവാസ ലോകവുമായി ബന്ധമില്ലാത്ത ഒരു വീട് പോലും കേരളത്തിലുണ്ടായിരിക്കില്ല. എത്ര വലിയ ആൾക്കാരായാലും പ്രവാസ ലോകത്ത് അധ്വാനിക്കുന്നത് കേരളത്തിനു വേണ്ടിയും ഇവിടെയുള്ള കുടുംബങ്ങൾക്ക് വേണ്ടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകേരള സഭ ധൂർത്താണെന്നാരോപിച്ച് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ വിളമ്പിയ ഭക്ഷണവിലയെച്ചൊല്ലിയും വിമർശനങ്ങള്‍ ഉയർന്നിരിക്കുകയാണ്. ജനുവരിയിൽ നടന്ന ലോക കേരള സഭയിൽ പങ്കെടുത്തവർക്ക് നല്‍കിയ ഊണിന് 1900 രൂപയെന്നാണ് കണക്ക് രാത്രി ഭക്ഷണത്തിന് 17,00 രൂപയുമാണ് ഒരാളുടെ ബിൽ. ഓരോരുത്തർക്കും പ്രാതലിനായി 550 രീപ വീതവും പലഹാരങ്ങൾക്കും ചായയ്ക്കുമായി 250 രൂപയും ചെലവായി. ജനുവരി ഒന്നു മുതൽ മൂന്നുവരെ നടന്ന രണ്ടാംലോക കേരളസഭയിൽ പങ്കെടുത്തവരുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപയാണ് സർക്കാർ ആകെ ചെലവാക്കിയതെന്നാണ് വിവാദം. ഇതിന് മറുപടിയുമായാണ് യൂസഫലി
പ്രവാസികളുടെയും അവരുടെ അടുത്ത തലമുറയുടെയും ഉന്നതിയെപ്പറ്റി ചർച്ച ചെയ്യുകയും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള സമ്മേളനമാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന് ലോക കേരള സഭയിൽ പങ്കെടുത്ത പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ല എന്നായിരുന്നു പ്രതികരണം.