മാലി: ആശങ്കകൾക്ക് ഒടുവിൽ നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച് 5ബി യുടെ അവശിഷ്ടങ്ങൾ ഭൂമിയില്‍ പതിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിൽ മാലിദ്വീപിനടുത്താണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
ചൈനീസ് സ്‌പേസ് ഏജന്‍സിയും യു.എസ് മിലിട്ടറി ഡാറ്റ ബേസും റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു ഒമാന്‍, ഇസ്രാഈല്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ചിത്രം ലഭിച്ചത്.