സര്‍ക്കാരിന്റെ ഓണം ബംപര്‍ ഒന്നാം സമ്മാനം നേടിയത് കൊച്ചി മരട് സ്വദേശി. ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം 12 കോടി ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ ബാങ്കിന് കൈമാറി. കാനറ ബാങ്ക് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 10നാണ് ജയപാലന്‍ ടിക്കറ്റ് എടുത്തത്
ദുബായിലെ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന സെയ്തലവിക്കാണ് ഒന്നാം സമ്മാനമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സുഹൃത്ത് വഴിയാണ് താന്‍ ടിക്കറ്റ് എടുത്തതെന്നായിരുന്നു സെയ്തലവി മാധ്യമങ്ങളോട് പറഞ്ഞത്.