പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ചു

0
33

കൊല്ലം:പ്രണയം നിരസിച്ചതിൻ്റെ പേരിൽ വിദ്യര്‍ത്ഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു.ഇന്ന് പുലർച്ചെ കൊല്ലം കുന്നത്തൂരിലാണ് സംഭവം നടന്നത്.പ്ലസ്‌ടു വിദ്യര്‍ത്ഥിനിക്കാണ് കുത്തേറ്റത്. വയറ്റില്‍ ആഴത്തില്‍ മുറിവേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ശാസ്താംകോട്ടയിൽ സ്വകാര്യ ബസ്സിലെ ക്ലീനറായി ജോലി ചെയ്യുന്ന അനന്തു എന്ന യുവാവാണ് പ്ളസ്ടൂ വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചത്.പെൺകുട്ടി താമസിക്കുന്ന വീടിന്‍റെ പിന്നിലെ വാതിലിലൂടെ മുറിക്കുള്ളില്‍ എത്തിയ പ്രതി സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വയറ്റില്‍ മൂന്ന് തവണ കുത്തി പരിക്കേൽപ്പിക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.രക്തം വാര്‍ന്ന് ബോധം നഷ്‌ടമായ പെണ്‍കുട്ടിയെ ഉടന്‍തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഴത്തിലുള്ള മുറിവുകൾ ആയതിനാൽ  തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുവാന്‍ നിർദ്ദേശിക്കുകയായിരുന്നു.

പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാർ അറിയിച്ചു. സംഭവത്തിനു ശേഷം ഓടി രക്ഷപെട്ട പ്രതിക്കായി തിരച്ചില്‍ നടത്തി വരികയാണെന്ന് ശാസ്താംകോട്ട പോലീസ് പറഞ്ഞു.