പാചകവാതകത്തിന് വീണ്ടും വില കൂട്ടി, 25 രൂപയാണ് വർധിപ്പിച്ചത്

0
31

കൊച്ചി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. ഗാർഹിക  സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനവാണിത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വിലവർദ്ധനവ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തെ ഗാർഹിക സിലിണ്ടറിന്റെ വില 776 രൂപയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 80രൂപയിലധികമാണ് വില വര്‍ധിച്ചത്