ലുലുമണി ക്രിക്കറ്റ് ലീഗിന്റെ ആവേശകരമായ ഫൈനലിൽ ഫ്രൈഡേ കോർട്ടിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി അൽ മുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി .
ടോസ് നേടിയ അൽ മുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. നിശ്ചിത പതിനാറ് ഓവറിൽ 154 എന്ന മാന്യമായ ടാർഗറ്റ് തന്നെയായിരുന്നു ഫ്രൈഡേ കോർട്ട് അൽ മുല്ലക്ക് നൽകിയത്. 37 റൺസ് നേടിയ റസീൻ ഫ്രൈഡേ കോർട്ടിന്റെ ടോപ് സ്കോറെർ ആയപ്പോൾ അൽ മുല്ലയ്‌ക്ക് വേണ്ടി അജ്മലും ക്യാപ്റ്റൻ ക്ലിന്റോയും 2 വിക്കറ്റ് വീതവും സമീറും ഇമ്രാനും ഒരു വിക്കറ്റ് വീതം നേടി.
അൽ മുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം ഓപ്പണർമാരായ ഫരീസും ഇമ്രാനും നൽകിയ മികച്ച തുടക്കം പിന്നീട് വന്ന സത്യനാഥനും ഷിബിനും ആവർത്തിച്ചപ്പോൾ പന്ത്രണ്ട് ഓവറിൽ തന്നെ അൽ മുല്ല എക്സ്ചേഞ്ച് വിജയ ലക്ഷ്യത്തിലെത്തി.
44 റൺസ് നേടിയ അൽ മുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം താരം ഫാരീസ് മുഹമ്മദ് ഫൈനലിലെ താരമായപ്പോൾ 269 റൺസും 10 വിക്കറ്റും നേടിയ ഫ്രൈഡേ ക്രിക്കറ്റ് ക്ലബ്ബിന്റെ ഉണ്ണി മോഹൻ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
298 റൺസ് നേടിയ മുംബൈ ഇന്ത്യൻസിന്റെ താരിഖ് മുഹമ്മദും 20 വിക്കറ്റ് നേടിയ ട്രാന്സ്ഫാസ്റ്റിന്റെ സുമേഷും യഥാക്രമം ടൂർണമെന്റിലെ മികച്ച ബാറ്സ്മാനായും മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
ടൈറ്റിൽ സ്പോൺസർ ലുലു മണി എക്സ്ചേഞ്ച് പ്രതിനിധികളായ പ്രശാന്ത്, നൂർ മുഹമ്മദ്, മുംബൈ ഇന്ത്യൻസ് സ്ഥാപകൻ കമൽ ഭായ് എന്നിവർ ടൂർണമെന്റിലെ വിജയികൾക്കും റണ്ണേഴ്സിനും ട്രോഫികളും ക്യാഷ് പ്രൈസും കൈമാറി.
സ്പോൺസർമാരായ ലുലു മണി, ബദർ അൽ സമാ ക്ലിനിക്, സാൻഫോർഡ്, ക്രിസൻസ് & കഹാനി റെസ്റ്റോറന്റ് മറ്റ് എല്ലാ പിന്തുണക്കാർക്കും കമ്മിറ്റി നന്ദി അറിയിച്ചു.