കുവൈറ്റ് സിറ്റി: ലുലുമണി കുവൈറ്റ് പ്രീമിയർ ലീഗ് സീസൺ 15 ന്റെ ഫൈനൽ മത്സരത്തിൽ സ്കോർപിയൻസ് കുവൈറ്റ് ക്രിക്കറ്റ് ടീമിനെതിരെ റെഡ് & ബ്ലാക്ക് സി സി ക്ക് 45 റൺസ് വിജയം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന റെഡ് & ബ്ലാക്ക് സി സി സ്മിതേഷ് (26), സജീർ(20) എന്നിവരുടെ ബാറ്റിംഗ് മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റണ്സെടുത്തു.
സ്കോർപിയൻസിന് വേണ്ടി സാജിദും ബശാറത്തും രണ്ട് വിക്കറ്റ് വീതം നേടി. അവസാന ഓവറുകളില് ഷഫീഖിന്റേയും സജീറിന്റെയും തകര്പ്പന് ബാറ്റിംഗാണു റെഡ് & ബ്ലാക്ക് സി സി സി ക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിങ്ങിയ സ്കോർപിയൻസിന് തുടക്കത്തിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. അരീഷ് ഇബ്രാഹിമും സാജിദും അല്പം ചെറുത്തു നിന്നെങ്കിലും കനത്ത തോൽവി ഒഴിവാക്കാൻ പറ്റിയില്ല
റെഡ് & ബ്ലാക്ക് സി സി സി ക്ക് സ്മിതേഷ് വൈശാഖ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
മാന് ഓഫ് ദി ഫൈനലായി സ്മിതേഷിനെയും, യൂറോ 7 മാൻ ഓഫ് ദി സീരീസായി ഇമ്തിയാസിനെയും (പവർ ടിപ്പോ) തിരഞ്ഞെടുത്തു.
ടോജി മെമ്മോറിയൽ ബെസ്റ്റ് ബൗളറായി മുഹമ്മദ് മുനാസും (സൽമാൻ സ്‌ട്രൈക്കേഴ്‌സ്) യൂറോ7 ബെസ്റ്റ് ബാറ്റ്‌സ്മാനായി മുഹമ്മദ് സാദിക്കും (യു കെ സി സി) തിരഞ്ഞെടുക്കപ്പെട്ടു.
ടൂര്ണമെന്റുലടനീളം മികച്ച പ്രകടനം കാഴ്ച വെച്ച10 വീതം ബൗളര്മാരെയും ബാറ്റ്‌സ്മാൻമാരെയും സമാപന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
കോവിഡ് മഹാമാരി കാരണം കൂടിച്ചേരലുകൾക്ക് നിയന്ത്രണമുള്ളതു കൊണ്ട് ലളിതമായ ചടങ്ങിൽ കെ പി എൽ കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് അയ്യൂബ്, സമീഉല്ല കെ വി, ഷബീർ ബഷീർ, സാബു മുഹമ്മദ് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.
കെ പി എൽ സീസണ്‍ 16 മത്സരങ്ങൾ ആഗസ്റ്റ് ആദ്യവാരം വിവിധ ഗ്രൌണ്ടുകളിൽ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 97494035, 90010786 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Photo:
Champions – Red & Black
Runner Up – Scorpions KCC