കൺസെപ്റ്റ് സ്റ്റോറായ, ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് സാൽമിയയിലെ ടെറസ് മാളിൽ പ്രവർത്തനമാരംഭിച്ചു

0
21

കുവൈത്ത് സിറ്റി : പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലു സാൽമിയയുടെ ഹൃദയഭാഗത്തുള്ള ടെറസ് മാളിൽ  പുതിയ കൺസെപ്റ്റ് സ്റ്റോറായ, ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു. രാജ്യത്തുടനീളം മികച്ച സേവനം നൽകുന്ന ലുലുവിന്റെ പ്രവർത്തന മികവിൻ്റെ നേട്ടം കൂടിയാണ്  പുതിയ കൺസപ്റ്റ് സ്റ്റോർ .

സലേം അൽ മുബാറക് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് സ്റ്റോർ കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് അൽ യൂസഫ് അൽ സബ ഉദ്ഘാടനം ചെയ്തു. , ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫാലി , ലുലു ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്‌റഫ് അലി , ലുലു ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  സൈഫി രൂപാവാല എന്നിവർ ഓൺ ലൈനായി പരിപാടിയിൽ പങ്കെെടുത്തു. പൂർണ്ണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കുവൈത്തിലെ  11 മത്തെയും ആഗോളതലത്തിൽ  202 മത്തെയും സംരംഭമാണിത്.

2226 ച.മി വിസ്തൃതിയിലുള്ള സ്റ്റോറിൽ  ഒരോ ഉപഭോക്താവിനും ആവശ്യമുള്ള എല്ലാ വസ്തുക്കളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് , പഴങ്ങൾ, പച്ചക്കറികൾ,  ശീതീകരിച്ച മത്സ്യം, മാംസം, ഡെലികേറ്റെസെൻ, പലചരക്ക്, പാൽ, റോസ്റ്റർ, ബേക്കറി, ചൂടുള്ള ഭക്ഷണങ്ങൾ, കൂടാതെ ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യം, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങൾ ഇവിടെയുണ്ട്. ആവശ്യമുള്ളള എല്ലാ സാധനങ്ങ്ളും ഒരു സ്ഥലത്ത് നിന്ന് ലഭിക്കുന്നത് ഉപഭോക്താക്കൾക്കും ഏറെ സൗകര്യപ്രദവും സഹായകവുമാവും.

കുവൈത്ത് നിവാസികളുടെ ഭക്ഷണ ആവശ്യകതകൾ കണക്കിലെടുത്ത്, ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളിൽ താൽപ്പര്യമുള്ള ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്നതിനായി ലുലു വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. മാർക്കറ്റ് അതിന്റെ പ്രത്യേക വിഭാഗങ്ങളാണ്

കുവൈത്തിലെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ മുതൽ പ്രാദേശിക കർഷകരുടെ ഓർഗാനിക്- ഉത്പന്നങ്ങളും ഗ്ലൂറ്റൻ ഫ്രീ ഉൽപ്പന്നങ്ങൾ ,  ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ  കൂടാതെ,   ലോക പാചകരീതികളുടെ ഭക്ഷണ ഓപ്ഷനുകൾ, എല്ലാ ദിവസവും ഇവിടെ തന്നെ നിർമ്മിച്ച പുതുമയുള്ള ബേക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ, അതോടൊപ്പം സ്റ്റാളുകളിൽ വൈവിധ്യമാർന്ന കടൽ വിഭവങ്ങളും ലഭ്യമാണ്.