തിരുവോണത്തെ വരവേൽക്കാൻ ലോകമെമ്പാടും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. സമത്വ സുന്ദര സമഭാവനകളുടെ നല്ല നാളുകളുടെ പ്രത്യാശയിൽ ഓരോ മലയാളികളും പൂക്കളം തീർക്കും . മലയാള മണ്ണിൽ മാത്രമല്ല പ്രവാസത്തിന്റെ മരുഭൂക്കാലവും ഓണ സമൃദ്ധമാണ്.
കുവൈത്തിൽ മലയാളികൾക്ക് പൂക്കളം തീർക്കാൻ ആവശ്യമായ വിവിധ തരം പൂക്കൾ ഒരുക്കി തയ്യാറായിരിക്കുകയാണ് ലുലു ഹൈപ്പർ മാർക്കറ്റിലെ “പൊന്നോണം ” .
സദ്യവട്ടങ്ങൾ തയ്യാറാക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും നാടിലെന്ന പോലെ ഇവിടെ പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. ഫ്രഷ് പച്ചക്കറികളു പഴം, പയർ വർഗ്ഗങ്ങളും പായസ വകഭേദങ്ങൾക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കും.
ലുലു പൊന്നോണത്തിൽ ഓണവട്ടങ്ങൾ ഒരുക്കാൻ വേണ്ട എല്ലാ സാധനങ്ങളും ലഭിക്കും എന്ന് ചുരുക്കും. ഒരോ മലയാളിയും ആഗ്രഹിക്കുന്ന എന്തും ലുലു പൊന്നോണത്തിൽ ലഭിക്കും എന്നതാണ് ഇതിൻറെ പ്രത്യേകത.