പരിപ്പും കാബേജും ചേർന്നൊരു ഹെൽത്തി കോംബിനേഷൻ കറി, കൂടാതെ ചപ്പാത്തിയുടെയോ ചോറിന്റെയോ കൂടെ കഴിക്കാൻ നല്ലതാണ്.
സിംപിൾ ആയി ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ഡിഷ് – റെസിപ്പി ഇവിടെ ഷെയർ ചെയ്യുന്നു
കാബേജ് കടലപ്പരിപ്പ് കറി:
——————-
ചേരുവകൾ:
കടലപ്പരിപ്പ് – 1/2 കപ്പ്
ക്യാബേജ് – 1/2 കപ്പ് ചെറുതായി അരിഞ്ഞത്
തക്കാളി – ഒരെണ്ണം (അരിഞ്ഞത്)
ഉള്ളി ഒരു ചെറുത് അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, പച്ചമുളക്
മഞ്ഞൾ പൊടി – 1/2 സ്പൂൺ
ഉപ്പ് – പാകത്തിന്
താളിക്കാൻ:
കടുക്
ജീരകം 1/2 സ്പൂൺ
മുളക് പൊടി 1/2 സ്പൂൺ, മഞ്ഞൾ പൊടി & കായം പൊടി – ഒരു നുള്ളു വീതം
കറിവേപ്പില, ഒന്ന് രണ്ടു വെളുത്തുള്ളി ചതച്ചത്
ഉണ്ടാക്കുന്ന വിധം:
1) കടലപ്പരിപ്പ് കഴുകിയ ശേഷം കുറച്ചു വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക.
2) കുക്കർ തുറന്നു പരിപ്പ് ഒരു തവി കൊണ്ടുടച്ചു ബാക്കിയുള്ള ചേരുവകൾ ചേർത്ത് നല്ലതു പോലെ വേവിക്കുക. എരിവ് പാകത്തിനനുസരിച്ചു ചേർക്കുക.
3) ശേഷം പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു താളിക്കാനുള്ള ബാക്കി ചേരുവകൾ ചേർത്ത് വഴറ്റി കറിയിൽ ചേർക്കുക.
കുട്ടികൾക്ക് കൊടുക്കാനും ലഞ്ച് ബോക്സിൽ വെയ്ക്കാനും പറ്റിയ ഒരു ഹെൽത്തി തോരൻ, ഉണ്ടാക്കാൻ എളുപ്പവും.
ക്യാരറ്റ് ചെറുപയർ പരിപ്പ് തോരൻ:
————————
റെസിപ്പി 👇🏼👇🏼
വേണ്ടത്
ചെറുപയർ പരിപ്പ് – 1/4 കപ്പ്
കാരറ്റ് – മൂന്നാലെണ്ണം
തേങ്ങാപ്പീര – ഒരു ചെറിയ പിടി
മഞ്ഞൾപൊടി – 1/4 സ്പൂൺ, ജീരകം ഒരു നുള്ളു
ഉള്ളി, കടുക്, ഉണക്കമുളക്, കറിവേപ്പില, ഉപ്പു
പാകം ചെയ്യുന്ന വിധം:
1) ആദ്യം ചെറുപയർ പരിപ്പ് കുറച്ചു ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക, അധികം വെള്ളം ആവശ്യമില്ല, വെന്തു കുഴഞ്ഞു പോകാതെ നോക്കുക. കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുക.
2) തേങ്ങാപ്പീര കുറച്ചു മഞ്ഞളും ജീരകവും ചേർത്ത് ചതച്ചെടുക്കുക (കൈ കൊണ്ട് തിരുമ്മിയെടുത്താലും മതി)
3) ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളി അരിഞ്ഞത്, ഉണക്കമുളക്, കറിവേപ്പില ഇവ വഴറ്റുക.
4) ഇതിലേക്ക് വേവിച്ചു വെച്ച ചെറുപയർ പരിപ്പും ഗ്രേറ്റ് ചെയ്തു വെച്ച കാരറ്റും ചേർത്തിളക്കുക. പാകത്തിന് ഉപ്പു ചേർക്കുക. ഈർപ്പം മാറി ക്യാരറ്റ് വെന്തു വരുമ്പോൾ ചതച്ചു വെച്ച തേങ്ങാപ്പീര ചേർത്ത് ഇളക്കി ഒന്ന് രണ്ടു മിനിറ്റ് കഴിഞ്ഞു അടുപ്പിൽ നിന്ന് വാങ്ങുക.
സ്വാദിഷ്ടമായ തോരൻ തയ്യാർ