അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി അബുദാബി സര്‍ക്കാരിന്റെ സമുന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് അർഹനായി.
യുഎഇയുടെ വാണിജ്യ, വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണയും പരിഗണിച്ചാണിത്.അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് യൂസഫലിക്ക് പുരസ്കാരം കൈമാറിയത്.
ഏറെ അഭിമാനത്തോടെ വിനയാന്വിതനായ ആണ് താൻ ഈ അവാർഡ് സ്വീകരിക്കുന്നതെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം എംഎ യൂസഫലി പറഞ്ഞു. തൻറെ എല്ലാവിധ നേട്ടങ്ങൾക്കും കാരണം യുഎഇ ആണെന്നും, യുഎഇ ഇലെ ഭരണാധികാരികളുടെയും സ്വദേശികളുടെയും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെയും പിന്തുണയുടെയും പ്രാർത്ഥനയുടെയും ഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പ്രത്യേകമായി എടുത്തു പറഞ്ഞു.
ഈ വര്‍ഷം പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനാണ് യൂസഫലി. യൂസഫലി ഉള്‍പ്പെടെ 12 പേരാണ് അബുദാബി സര്‍ക്കാരിൻ്റെ അവാർഡിന് അർഹരായത്്.
യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ്
ഓഫിസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍
എന്നീ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.