എം.കെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

0
28

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതീക്ഷകളസ്ഥാനത്താക്കി സ്റ്റാലിന്റെ മകനും ഡി.എം.കെ യുവ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല. എം കെ സ്റ്റാലിനടക്കം 34 പേരാണ് മന്ത്രി സഭയില്‍ ഉള്ളത്. രാജ്ഭവനില്‍  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ.

സ്റ്റാലിന്‍ മന്ത്രിസഭയില് രണ്ട് വനിതകളും 15 പുതുമുഖങ്ങളും മന്ത്രിമാരാകും. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.