മന്ത്രി എംഎം മണി ഉടുമ്പൻചോലയിൽ വിജയിച്ചു. 31301 വോട്ടിൻ്റെ അഭിമാനകരമായ ലീഡ് ഉയർത്തിയാണ് മണിയാശാൻ ജയിച്ചു കയറിയത്. 2016 ആയിരത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്
തുടര്‍ഭരണം കിട്ടുമെന്നത് വ്യക്തമാക്കുന്നതാണ് ഇതുവരെയുള്ള വിധിയെന്നും, ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നതിന്റെ ഫലമാണ് ഇതെന്നും എം.എം മണി പ്രതികരിച്ചു . തോൽവി അംഗീകരിച്ച യുഡിഎഫ് സ്ഥാനാർഥി ഇ എം അഗസ്തി തല മുണ്ഡനം ചെയ്യും എന്ന് പ്രഖ്യാപിച്ചു.
ഉടുമ്പന്‍ചോലയില്‍ എം.എം മണി വിജയിച്ചാല്‍ തല മുണ്ഡനം ചെയ്യുമെന്ന് ഇ.എം അഗസ്തി നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ജനവിധി മാനിക്കുന്നുവെന്നും, താന്‍ പറഞ്ഞ വാക്ക് പാലിച്ച് തലമൊട്ടയടിക്കുമെന്നും ഇ.എം അഗസ്തി ഇപ്പോൾ അറിയിച്ചത്. അതേ സമയം അഗസ്തിയോട് തലമൊട്ടയടിക്കരുത് എന്ന് മണി അഭ്യർഥിച്ചു.