ആയുർവേദ കുലപതി വിടവാങ്ങി…

0
21

ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാര്യർ അന്തരിച്ചു. 100 വയസ്സ് പൂർത്തിയാക്കി ഏതാനും മാസങ്ങൾക്കകം ആണ് അദ്ദേഹത്തിൻറെ ദേഹവിയോഗം.  .  ചികിത്സാരംഗത്ത് മാനവികതയുടെ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ വാര്യര്‍. രാജ്യം പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. വൈകീട്ട് നാല് മണിക്കാണ് സംസ്കാരം.

കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ. വാര്യരുടെ ജനനം. കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്​കൂളിലായിരുന്നു​ പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട്​ സാമൂതിരി ഹൈസ്​കൂളിലൂം കോട്ടക്കൽ രാജാസ്​ ഹൈസ്​കൂളിലുമായി തുടർ വിദ്യാഭ്യാസം. പിന്നീട്​​ കോട്ടക്കൽ ആയുർവേദ പാഠശാലയിൽ ‘ആര്യവൈദ്യൻ’ കോഴ്​സിന്​ പഠിച്ചു.

ആയുർവേദ പഠന സമയത്ത്​ നാട്ടിൽ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട്​ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്മഗാന്ധി ആഹ്വാനം ചെയ്​ത അക്കാലത്ത്​ എൻ.വി. കൃഷ്​ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ്​ വിട്ട്​ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.