കുവൈത്ത് സിറ്റി: കുവൈത്ത് കുടുംബത്തിന് വേണ്ടി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരിയായ ഗാർഹിക തൊഴിലാളി യാണ് നാടുകടത്തുക. ഇവർ ഭക്ഷണത്തിൽ ദ്രവമാലിന്യം കലർത്തി നൽകിയതായി കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വീട്ടിലെ ഭക്ഷണസാധനങ്ങൾക്ക് അരുചി വന്നതിനെത്തുടർന്ന് വീട്ടുടമസ്ഥൻ ഗാർഹിക തൊഴിലാളി അറിയാതെ അടുക്കളയിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയായിരുന്നു. പിന്നീട് വീഡിയോ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് . വീട്ടുടമസ്ഥർക്കുള്ള ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ഇവർ മാലിന്യം വളർത്തുന്നതായി ദൃശ്യങ്ങളിൽ തെളിഞ്ഞു. ചോദ്യംചെയ്യലിൽ ഗാർഹിക തൊഴിലാളി കുറ്റസമ്മതം നടത്തി. വീടു ഉടമസ്ഥർ വേണ്ടവിധം പരിഗണിക്കാതെ അതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ഇതിനുപിന്നിൽ എന്നാണ് അവർ നൽകിയ മൊഴി.
കാപിറ്റൽ ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദീൻ അൽ ആബിദീൻ വീട്ടുജോലിക്കാരിയെ നാടുകടത്താനുള്ള ഉത്തരവിൽ ഒപ്പുവച്ചു.