യുവാവ് കൈഞരമ്പുകൾ മുറിച്ച് ആത്മഹത്യ ചെയ്തു

0
173

കുവൈത്ത് സിറ്റി : വടക്കുപടിഞ്ഞാറൻ സുലൈബിഖാത്തിൽ കുവൈത്ത് സ്വദേശിയായ യുവാവ് കൈ ഞരമ്പുകൾ മുറിച്ച് ആത്മഹത്യ ചെയ്തു. ഏറെ നേരമായും യുവാവ് പുറത്തു വരാത്തതിനെ തുടർന്ന് സംശയം തോന്നിയ കുടുംബാംഗങ്ങൾ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് യുവാവിനെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സബ ആശുപത്രിയിലെത്തിച്ചു എങ്കിലും മരണം സ്ഥിരീകരിച്ചു. യുവാവ് ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

( ആത്മഹത്യ ഒന്നിനും പരിഹാരമല്ല)