ഖൈത്താൻ, ജിലീബ് റോഡുകളുടെ അറ്റകുറ്റപ്പണി കരാർ ഒപ്പിട്ടു

0
15

കുവൈത്ത് സിറ്റി: ഖൈതാനിലും ജിലീബ് അൽ-ഷുയൂഖിലും റോഡുകൾ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്  റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടേഷൻ (പാർട്ട്) പബ്ലിക് അതോറിറ്റി കരാർ  ഒപ്പിട്ടു. ഖൈതാനിൽ ഭരണ, വാണിജ്യ കേന്ദ്രത്തിന് സമീപവും ജ്ലീബ് ​​അൽ-ഷുയൂഖിൽ പബ്ലിക് യൂട്ടിലിറ്റി പ്ലോട്ടുകൾക്ക് സമീപവും ആയിരിക്കും നിർമ്മാണം. PART ന്റെ റോഡ്‌സ് ഡിസൈൻ വിഭാഗത്തിലെ  എഞ്ചിനീയറിംഗ് വിഭംഗം പദ്ധതി രൂപകൽപന ചെയ്തതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഗതാഗതം സുഗമമാക്കുന്നതിനും സന്ദർശകർക്ക് മതിയായ പാർക്കിംഗ് ഇടങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി